എ​കെ​സി​സി അ​ങ്ക​മാ​ലി മേ​ഖ​ല സ​മ്മേ​ള​നം
Friday, July 1, 2022 12:30 AM IST
അ​ങ്ക​മാ​ലി: അ​ഖി​ല കേ​ര​ള ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് (എ​കെ​സി​സി) അ​ങ്ക​മാ​ലി മേ​ഖ​ല സ​മ്മേ​ള​ന​വും സെ​ന്‍റ് തോ​മ​സ് ദി​നാ​ച​ര​ണ​വും മൂന്നിന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​തു​റ​വൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ക്കും. എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്ര​സി​ഡന്‍റ് ഫ്രാ​ൻ​സീ​സ് മൂ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ങ്ക​മാ​ലി ഫൊ​റോ​ന വി​കാ​രി ഫാ.​ ജി​മ്മി പൂ​ച്ച​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.​ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ
ഫാ.​ ആ​ന്‍റ​ണി പു​തി​യാപ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ റീ റെ​ക്കോ​ർ​ഡിം​ഗി​ൽ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ ബി​ബി​ൻ ദേ​വി​നെ​യും, എ​കെ​സി​സി മു​ൻ സെ​ക്ര​ട്ട​റി ടോം ​ജോ​സി​നെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.​ റോ​ജി എം ​ജോ​ൺ എംഎൽഎ ചടങ്ങിൽ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി

കാ​ല​ടി: കാ​ല​ടി ശ്രീ ​ശാ​ര​ദ വി​ദ്യാ​ല​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​റു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ഒ​ന്നു മു​ത​ൽ ആ​റു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. പ്രി​ൻ​സി​പ്പൽ ഡോ. ​ദീ​പ ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ർ​മാ​രാ​യ പാ​ർ​വ​തി വി​ജ​യ്, നി​ഖി​ൽ സു​നി​ൽ, എ​ൻ.​എ​സ്. പ്ര​സീ​ന എ​ന്നി​വ​ർ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ചു. രേ​ഖ ആ​ർ. പി​ള​ള, മ​ഞ്ജു​ഷ വി​ശ്വ​നാ​ഥ്, അ​നു ലോ​ന​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.