ഉ​റ​ങ്ങാ​ത്ത​തി​നു പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച ആ​യ റി​മാ​ൻ​ഡി​ൽ
Saturday, May 28, 2022 12:32 AM IST
ചോ​റ്റാ​നി​ക്ക​ര: ഉ​റ​ങ്ങാ​ത്ത ദേ​ഷ്യ​ത്തി​ൽ പ​ത്തു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് ക​ർ​ണ്ണ​പു​ട​ത്തി​നു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​യ​യെ റി​മാ​ൻ​ഡ് ചെ​യ്തു. പി​റ​വം നാ​മ​ക്കു​ഴി തൈ​പ​റ​മ്പി​ൽ സാ​ലി മാ​ത്യു (48) ആ​ണ് റി​മാ​ൻ​ഡി​ലാ​യ​ത്. എ​രു​വേ​ലി സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​ടെ വീ​ട്ടി​ലാ​ണ് ഇ​വ​ർ ജോ​ലി​ക്ക് നി​ന്നി​രു​ന്ന​ത്.
ക​ഴി​ഞ്ഞ 21നാ​ണ് ഡോ​ക്ട​റു​ടെ കു​ഞ്ഞി​നെ പ്ര​തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.
സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ന്നു ത​ന്നെ ഇ​വ​രെ ജോ​ലി​യി​ൽനി​ന്നു പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​ന്‍റെ ചെ​വി​യി​ൽ നി​ന്നു ര​ക്തം വ​ന്ന​തോ​ടെ​യാ​ണു ചി​കി​ത്സ തേ​ടി​യ ശേ​ഷം ചോ​റ്റാ​നി​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.