സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Friday, May 27, 2022 12:27 AM IST
കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ധ​ന​സേ​വ​ന വി​പ​ണി​യി​ൽ ഇ​ട​പെ​ടാ​ൻ ശ​ക്തി​പ​ക​രു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജും യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ ​ചാ​ർ​ട്ടേ​ർ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റും (സി​ഐ​എ​സ്ഐ) ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

സി​ഐ​എ​സ്ഐ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​താ കോ​ളേ​ജു​മാ​യി ഇ​ത്ത​ര​ത്തി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത്.

സി​ഐ​എ​സ്ഐ ക​ണ്‍​ട്രി ഹെ​ഡ് ജ​സ്നീ​ത് സിം​ഗ് ബി​ന്ദ്ര, അ​ക്കാ​ഡ​മി​ക് സം​രം​ഭ​ക​നും ഗ്രീ​ൻ ആ​പ്പി​ൾ സ​ക്സ​സ് ഫാ​ക്ടേ​ഴ്സി​ന്‍റെ ഡ​യ​ക്ട​റു​മാ​യ ഡോ. ​ജോ​ർ​ജ് വി. ​ആ​ന്‍റ​ണി, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​ലി​സി മാ​ത്യു എ​ന്നി​വ​ർ പങ്കെടുത്തു.