നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു
Thursday, May 26, 2022 10:20 PM IST
വ​രാ​പ്പു​ഴ: ദേ​ശീ​യ​പാ​ത 66ൽ ​കൂ​ന​മ്മാ​വ് ച​ന്ത​ക്ക​പ്പേ​ള​യ്ക്കു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ര​ത്തി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. ഒ​പ്പ​മു​ണ്ടാ​യ മ​ക​നെ​യും ഇ​യാ​ളു​ടെ ര​ണ്ടു മ​ക്ക​ളെ​യും പ​രി​ക്കു​ക​ളോ​ടെ ചേ​രാ​ന​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നോ​ർ​ത്ത് പ​റ​വൂ​ർ മ​ന്നം വെ​ടി​മ​റ തോ​പ്പി​ൽ​പ​റ​ന്പി​ൽ അ​ബ്ദു​ൾ ഖാ​ദ​റി​ന്‍റെ ഭാ​ര്യ ഹ​സീ​ന (60) ആ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ അ​നൂ​പ് അ​ബ്ദു​ൾ ഖാ​ദ​ർ(35), അ​നൂ​പി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് സ​ഫാ​ൻ (11), മെ​ഹ്റ ഫാ​ത്തി​മ (5) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​രു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30ന് ​പ​റ​വൂ​ർ ഭാ​ഗ​ത്തു​നി​ന്നു ചേ​രാ​ന​ല്ലൂ​രി​ലെ മ​ക​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പി​ന്നാ​ലെ എ​ത്തി​യ വാ​ഹ​ന​യാ​ത്രി​ക​രും വ​രാ​പ്പു​ഴ പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​വ​രെ വ​ണ്ടി​യി​ൽ​നി​ന്നു പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ടം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് വ​രാ​പ്പു​ഴ പോ​ലീ​സ് പ​റ​യു​ന്നു. ഹ​സീ​ന​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. വ​രാ​പ്പു​ഴ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ക്ക​ൾ: ആ​ഷീ​ഫ്, അ​ൻ​വ​ർ.