സ്കൂൾ വാഹനങ്ങളുടെ പരിശോധന 28ന്
Thursday, May 26, 2022 12:17 AM IST
പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ സ​ബ് റീ​ജണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സിന്‍റെ കീ​ഴി​ലു​ള്ള സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ശനിയാഴ്ച കു​റു​പ്പം​പ​ടി സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ന​ട​ക്കും.
പ​രി​ശോ​ധ​ന വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സു​ര​ക്ഷ ലേ​ബ​ൽ പ​തി​ച്ച് ന​ൽ​കും. ജൂ​ൺ ഒ​ന്നു മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പിന്‍റെ സു​ര​ക്ഷ ലേ​ബ​ലി​ല്ലാ​ത്ത സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും, ​ഓ​ഫീ​സ് പ​രി​ധി​യി​ലു​ള്ള എ​ല്ലാ സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നും സ​ബ് റീ​ജ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.