പ്ര​തി​നി​ധി സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി
Wednesday, May 25, 2022 12:28 AM IST
ആ​ലു​വ: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ആ​ലു​വ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​തി​നി​ധി സ​മ്മേ​ള​ന​വും തി​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ട്രാ​ക്കോ കേ​ബി​ൾ ചെ​യ​ർ​മാ​നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ല​ക്സ് കോ​ഴി​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​പി. ഷാ​ജി കാ​ട​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ്, ജി​ല്ലാ നി​രീ​ക്ഷ​ക​ൻ വ​ർ​ദീ​സ് പാ​ങ്ങോ​ട​ൻ, മോ​ഹ​ന കൃ​ഷ്ണ​ൻ തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.
റാ​ഫേ​ൽ മാ​ഞ്ഞൂ​രാ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ടി.​എ​സ്. സാ​നു വ​ര​ണാ​ധി​കാ​രി​യാ​യി. ഭാ​ര​വാ​ഹി​ക​ൾ: കെ.​പി. ഷാ​ജി-​പ്ര​സി​ഡ​ന്‍റ്, ജോ​ർ​ജ് മാ​ഞ്ഞൂ​രാ​ൻ, എ​ൻ.​കെ. ശി​വ​ൻ-​വൈ. പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​കെ. ഏ​ലി​യാ​സ്-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, എ.​എ​സ്. പീ​റ്റ​ർ-​ട്ര​ഷ​റ​ർ.