കെ-റെയിൽ: സർവേക്കല്ലുകൾ പിഴുതവർക്കെതിരേ കേസ്
Sunday, January 23, 2022 12:34 AM IST
നെ​ടു​മ്പാ​ശേ​രി: കെ-​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യി സ്ഥാ​പി​ച്ച സ​ർ​വേക്ക​ല്ലു​ക​ൾ പി​ഴു​തെ​റി​ഞ്ഞ​വ​ർ​ക്കെ​തി​രേ അങ്കമാലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ള​വൂ​രി​ലാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേക്ക​ല്ലു​ക​ൾ പി​ഴു​തു മാ​റ്റി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന 14 പേ​ർ​ക്കെ​തി​രെയാണ്​ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പൊ​തുമു​ത​ൽ ന​ശി​പ്പി​ക്ക​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

എ​ന്നാ​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച വ​ൻ പോ​ലീസ് സ​ന്നാ​ഹ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി സ്ഥാ​പി​ച്ച 20 സ​ർ​വേക്കല്ലു​ക​ളി​ൽ 11 എ​ണ്ണ​വും പി​റ്റേ​ന്ന് ത​ന്നെ പി​ഴു​തു മാ​റ്റു​ക​യാ​യി​രു​ന്നു. ആ​റെ​ണ്ണം രാ​ത്രി​യി​ലും ബാ​ക്കി പ​ക​ലു​മാ​ണ് പി​ഴു​തെ​ടു​ത്ത​ത്.

കെ-റെ​യി​ൽ വി​രു​ദ്ധ സ​മ​രസ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സ​ർ​വേക്കല്ലു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ഇ​ന്ന​ലെ വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​തെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.