ക​രു​മാ​ലൂ​രി​ൽ പാ​ട​ശേ​ഖ​രം മ​ണ്ണ​ടി​ച്ച് നി​ക​ത്താ​ൻ ശ്ര​മം
Thursday, January 20, 2022 11:53 PM IST
ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ​ ത​രി​ശു പാ​ട​ശേ​ഖ​രം അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ​ടി​ച്ച് നി​ക​ത്താ​ൻ ശ്ര​മം. അ​ധി​കൃ​ത​ർ തി​രി​ഞ്ഞ് നോ​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. ത​ട്ടാം​പ​ടി- നീ​റി​ക്കോ​ട് റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ത​രി​ശു പാ​ട​ശേ​ഖ​ര​മാ​ണു മ​ണ്ണ​ടി​ച്ചു നി​ക​ത്താ​നു​ള്ള ശ്ര​മം ന​ട​ന്ന​ത്.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള അ​ഞ്ചു ലോ​ഡ് മ​ണ്ണ് ഇ​തി​നോ​ട​കം ത​ന്നെ പാ​ട​ശേ​ഖ​ര​ത്തി​ൽ അ​ടി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ​മീ​പ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ത്തെ സാ​ര​മാ​യി ബാ​ധി​ക്കും. പ​ച്ച​ക്ക​റി കൃ​ഷി​യും നെ​ൽ​ക്കൃ​ഷി​യും ചെ​യ്തു പോ​രു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് മ​ണ്ണി​ട്ട് നി​ക​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​മാ​ഫി​യ നി​ലം നി​ക​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. പ​ല​സ്ഥ​ല​ങ്ങ​ളി​ലും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ള്ളി​യാ​ണു നി​ക​ത്തി​യെ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടെ​യും അ​റി​വോ​ടെ​യാ​ണ് ഈ ​അ​ന​ധി​കൃ​ത നി​ലം നി​ക​ത്ത​ൽ ന​ട​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം മാ​ഞ്ഞാ​ലി​യി​ൽ തോ​ട് ക​റു​ത്ത​മ​ണ്ണി​ട്ടു മൂ​ടു​വാ​നു​ള്ള ശ്ര​മം കൃ​ഷി ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ത​ട​ഞ്ഞി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണു ത​ട്ടാം​പ​ടി​യി​ലും ത​രി​ശു പാ​ട​ശേ​ഖ​രം നി​ക​ത്താ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു ത​രി​ശു​പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ണ്ണ​ടി​ച്ചി​രി​ക്കു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ത ലാ​ലു പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തും വി​ല്ലേ​ജ് അ​ധി​കൃ​ത​രും ഇ​ന്ന് രാ​വി​ലെ മ​ണ്ണ​ടി​ച്ച പാ​ട​ശേ​ഖ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും.