സി​വി​ൽ സ്റ്റേ​ഷ​നി​ൽ ‌പ്ര​ചാ​ര​ണ ബോ​ർ‌​ഡു​ക​ൾ നീ​ക്കാ​ൻ‌ ന​ട​പ​ടി
Wednesday, January 19, 2022 12:09 AM IST
കാ​ക്ക​നാ​ട്: സി​വി​ൽ സ്റ്റേ​ഷ​നി​ൽ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ സ്ഥാ​പി​ച്ച പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ബോ​ർ​ഡു​ക​ൾ നീ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ കീ​ഴി​ലു​ള്ള സാ​ർ​ജ​ന്‍റി​നു നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം ന​ട​പ​ടി​ക​ൾ വ​ക​വ​യ്ക്കാ​തെ ക​ള​ക്ടേ​റ്റ് പ​രി​സ​ര​ങ്ങ​ളി​ലാ​കെ ബോ​ർ​ഡു​ക​ൾ നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.

ക​ള​ക്ട​റേ​റ്റി​ൽ ര​ണ്ട് കാ​ർ​പോ​ർ​ച്ചു​ക​ളി​ലും സം​ഘ​ട​ന​ക​ളു​ടെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നി​ര​ത്തി വ​ച്ചി​രി​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ത​ട​സ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റു​ടെ​യും എ​ഡി​എ​മ്മി​ന്‍റെ​യും വാ​ഹ​നം എ​ത്തു​ന്ന പോ​ർ​ച്ചി​ലാ​ണ് അ​ധി​കം പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ​ച്ചി​ട്ടു​ള്ള​ത്. സം​ഘ​ട​ന​ക​ൾ മ​ത്സ​രി​ച്ചാ​ണ് ഇ​വ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ക്കാ​രി​നെ അ​നു​കൂ​ലി​ച്ചു ഭ​ര​ണ​ക​ക്ഷി​യി​ൽ​പ്പെ​ട്ട സം​ഘ​ട​ന​ക​ളും വി​മ​ർ​ശി​ച്ചു പ്ര​തി​പ​ക്ഷ സ​ർ​വീ​സ് സം​ഘ​ട​ന​ക​ളും സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളാ​ണ് ഏ​റെ​യും. ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​വ​ർത​ന്നെ എ​ടു​ത്തു മാ​റ്റ​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് സാ​ർ​ജ​ന്‍റ്. സി​വി​ൽ സ്റ്റേ​ഷ​നി​ലെ വ​രാ​ന്ത​ക​ളി​ലും കാ​ർ​പോ​ർ​ച്ചി​ലും സം​ഘ​ട​ന​ക​ളു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും വ​രാ​ന്ത​ക​ളി​ലെ ഭി​ത്തി​ക​ളി​ൽ പോ​സ്റ്റ​റു​ക​ൾ പ​തി​ക്കു​ന്ന​തും മു​ൻ ജി​ല്ലാ ക​ള​ക്ട​ർ ആ​യി​രു​ന്ന രാ​ജ​മാ​ണി​ക്യം നി​രോ​ധി​ച്ചി​രു​ന്ന​താ​ണ്. ഇ​പ്പോ​ൾ വീ​ണ്ടും സം​ഘ​ട​ന​ക​ൾ ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പ​തി​ക്കു​ന്ന​തു വ്യാ​പ​ക​മാ​ണ്.

ക​ള​ക്ട​റേ​റ്റി​ലെ കാ​ർ പോ​ർ​ച്ചി​ൽ സ​ർ​വീ​സ് സം​ഘ​ട​ന​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള പ്ര​ച​ര​ണ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ. സ​മീ​പ​ത്ത് എ​ഡി​എ​മ്മി​ന്‍റെ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​തും കാ​ണാം.