ബി​ടെ​ക് ബി​രു​ദ​ധാ​രി ചി​റ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Monday, January 17, 2022 10:10 PM IST
അ​ങ്ക​മാ​ലി: ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ യു​വാ​വി​നെ ആ​ഴ​കം ചാ​ലി​ൽ ചി​റ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ഴ​കം മൈ​പ്പാ​ൻ മാ​ത്യു​വി​ന്‍റെ മ​ക​ൻ അ​രു​ണ്‍ മാ​ത്യു (29) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കൈ​ത്ത​ണ്ട​യി​ൽ ബ്ലേ​ഡ് കൊ​ണ്ടു​ള്ള പ​ത്തോ​ളം മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​പ്പോ​ൾ വീ​ട്ടി​നു​ള്ളി​ൽ ര​ക്ത​ക്ക​റ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​റി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​രു​ണി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ട്ടി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യു​ള്ള ചി​റ​യു​ടെ ക​ര​യി​ൽ അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി. വീ​ടി​നു​ള്ളി​ൽ വ​ച്ച് കൈ​ത്ത​ണ്ട മു​റി​ച്ച ശേ​ഷം ബൈ​ക്കി​ലെ​ത്തി ചി​റ​യി​ൽ ചാ​ടി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ അ​രു​ണി​ന് പ്ര​തീ​ക്ഷി​ച്ച ജോ​ലി ല​ഭി​ക്കാ​ത്ത​തി​ൽ മ​നോ​വി​ഷ​മം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: മേ​രി. സ​ഹോ​ദ​ര​ൻ: അ​ഖി​ൽ മാ​ത്യു.