കാ​ള​മു​ക്ക് ഗോ​ശ്രീ ക​വ​ല​യി​ലെ കു​ഴി​ക​ൾ ശ്രമ​ദാ​ന​മാ​യി നി​ക​ത്തി
Monday, January 17, 2022 12:31 AM IST
വൈ​പ്പി​ൻ : കാ​ള​മു​ക്ക് ഗോ​ശ്രീ ക​വ​ല​മു​ത​ൽ മൂ​ന്നാം പാ​ലം വ​രെ​യു​ള്ള ഗോ​ശ്രീ റോ​ഡി​ലെ മു​ഴു​വ​ൻ കു​ഴി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ണി വൈ​പ്പി​ൻ സ്വ​ന്തം കൈയിൽനി​ന്നു പ​ണം മു​ട​ക്കി നി​ക​ത്തി.

അ​തി​ഥിത്തൊ​ഴി​ലാ​ളി​ക​ളെ​യും കൂ​ട്ടി എ​ല്ലാ കു​ഴി​ക​ളും സിമെ​ന്‍റും മെ​റ്റ​ലും നി​റ​ച്ചാ​ണ് നി​ക​ത്തി​യ​ത്. 30,000 രൂ​പ​യാ​ണ് ഇ​തി​നു വേ​ണ്ടി അ​ദ്ദേ​ഹം പോ​ക്ക​റ്റി​ൽ നി​ന്നും ചെ​ല​വ​ഴി​ച്ച​ത്. ജി​ഡ​യു​ടെ കീ​ഴി​ലു​ള്ള ഈ ​റോ​ഡി​ന്‍റെ കി​ഴ​ക്കോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ കു​ഴി​ക​ൾ ജി​ഡ ത​ന്നെ നി​ക​ത്തി ടാ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​ടി​ഞ്ഞാ​റോ​ട്ട് കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ന്നി​രു​ന്ന 120 ഓ​ളം മീ​റ്റ​ർ റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ ഇ​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജോ​ണി ശ്ര​മ​ദാ​ന​മാ​യി കു​ഴി​ക​ൾ നി​ക​ത്തി​യ​ത്.