ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സമുദായ ദി​നാ​ച​ര​ണം
Tuesday, December 7, 2021 12:00 AM IST
പ​റ​വൂ​ർ: കെ​എ​ൽ​സി​എ കോ​ട്ട​പ്പു​റം രൂ​പ​ത ന​ട​ത്തി​യ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​നാ​ച​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റാ​ഫേ​ൽ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് താ​ളൂ​പ്പാ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച ഫാ. ​ജോ​ർ​ജ് പാ​ട​ശേ​രി, സേ​വ്യ​ർ പു​തു​ശേ​രി, രാ​ജേ​ഷ് ക​ള​ത്തി​ൽ, ജോ​ണി പു​ത്തേ​ഴ​ത്ത്, ഹെ​യ്റാ​ൻ ആ​ൻ സോ​ണി, അ​ൽ​ന കാ​ത​റി​ൻ, ഇ.​ഡി.​ഫ്രാ​ൻ​സി​സ്, ഷൈ​ജ ആ​ന്‍റ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​കാ​രി ജ​ന​റ​ൽ മോ​ൺ. ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ, ഫാ. ​സി​ജോ വേ​ലി​ക്ക​ക​ത്തോ​ട്ട്, ഫാ. ​റെ​ക്സ​ൺ പി​ന്‍റോ, കെ​എ​ൽ​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൻ മ​ങ്കു​ഴി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.