ഉ​ട്രോ​സൈ​ഡ് ബി സംയുക്തം! ​പ​രീ​ക്ഷ​ണാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് ഡോ. ​റൂ​ബി ജോ​ണ്‍ ആ​ന്‍റോ
Sunday, December 5, 2021 12:12 AM IST
മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല ഫാ​ർ​മ​സി കോ​ള​ജി​ൽ ‘അ​ർ​ബു​ദ ചി​കി​ത്സാ മ​രു​ന്നു​ക​ൾ പ്ര​കൃ​തി​യി​ൽ നി​ന്നും’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ട​പ്പി​ച്ച സെ​മി​നാ​റി​ൽ ത​ന്‍റെ പ​രീ​ക്ഷ​ണാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ് ഫോ​ർ ബ​യോ ടെ​ക്നോ​ള​ജി​യി​ലെ സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റും ഗൈ​ഡു​മാ​യ ഡോ. ​റൂ​ബി ജോ​ണ്‍ ആ​ന്‍റോ.

മ​ണി​ത്ത​ക്കാ​ളി​യി​ൽ​നി​ന്നു ക​ര​ളി​ലെ അ​ർ​ബു​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ഡോ. ​റൂ​ബി വി​ക​സി​പ്പി​ച്ച ഉ​ട്രോ​സൈ​ഡ് ബി ​എ​ന്ന സം​യു​ക്ത​ത്തി​ന് എ​ഫ്സി​എ(​യു​എ​സ്എ) ഓ​ർ​ഫ​ൻ ഡ്ര​ഗ് പ​ദ​വി ല​ഭി​ച്ചി​രു​ന്നു.

സാ​ങ്കേ​തി​ക വി​ദ്യ​യ്ക്ക് അ​മേ​രി​ക്ക, കാ​ന​ഡ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പേ​റ്റ​ന്‍റും ല​ഭി​ച്ചു. സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ ശാ​സ്ത്ര​ലോ​ക​ത്തെ സാ​ധ്യ​ത​ക​ളെ കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ച ഡോ. ​റൂ​ബി ഇ​ത്ത​രം സെ​മി​നാ​റു​ക​ൾ പ്ര​തി​ഭ​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​മെ​ന്നും പ​റ​ഞ്ഞു.
കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ജോ​സ് മ​ത്താ​യി മൈ​ലാ​ടി​യ​ത്ത് ഡോ. ​റൂ​ബി​യെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ. പ​ത്മ​നാ​ഭ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ദീ​പ ജോ​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​ശാ​ന്ത് ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.