എംപിയുടെ ഉ​പ​വാ​സ​ത്തി​ന് പി​ന്തു​ണ
Thursday, December 2, 2021 11:58 PM IST
മൂ​വാ​റ്റു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്ത് പു​തി​യ ഡാം ​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ളെ രാ​വി​ലെ 10 മു​ത​ല്‍ അ​ഞ്ചി​ന് രാ​വി​ലെ 10 വ​രെ ചെ​റു​തോ​ണി​യി​ല്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ന​ട​ത്തു​ന്ന ഉ​പ​വാ​സം വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍നി​ന്നും പ​ര​മാ​വ​ധി പ്ര​വ​ര്‍​ത്ത​ക​രെ ചെ​റു​തോ​ണി​യി​ല്‍ എ​ത്തിക്കും. യു​ഡി​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ണി നെ​ല്ലൂ​ര്‍ യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, മു​ന്‍ എം​പി ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, ക​ണ്‍​വീ​ന​ര്‍ കെ.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, എ. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ജോ​സ് പെ​രു​മ്പി​ള്ളി​ല്‍, പി.​എ​സ്. സ​ലിം ഹാ​ജി, പി.​എം. അ​മീ​ര്‍ അ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.