ആ​ര​ക്കു​ഴ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി
Wednesday, December 1, 2021 12:17 AM IST
ആരക്കുഴ: ആ​ര​ക്കു​ഴ കാ​ർ​ഷി​ക ക​ർ​മ​സേ​ന​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ആ​ര​ക്കു​ഴ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​കൃ​ഷി​യി​റ​ക്കി. അ​ഞ്ചേ​ക്ക​ർ വ​രു​ന്ന പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വി​ത്ത് വി​ത​ച്ചി​രി​ക്കു​ന്ന​ത്. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജി​ജു ഓ​ണാ​ട്ട്, കൃ​ഷി ഓ​ഫീ​സ​ർ സി.​ഡി. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. വേ​ണ്ട​ത്ര വ​ഴി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ട്രാ​ക്ട​റും മ​റ്റും പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ഇ​റ​ക്കി​യ​ത്.