കെ​എ​സ്എ​ഫ്ഇ ഏ​ജ​ന്‍റു​മാ​ര്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Sunday, November 28, 2021 11:48 PM IST
കൊ​ച്ചി: കെ​എ​സ്എ​ഫ്ഇ ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍(​സി​ഐ​ടി​യു) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക എ​ന്ന​തു​ള്‍​പ്പെ​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കെ​എ​സ്എ​ഫ്ഇ ഏ​ജ​ന്‍റു​മാ​ര്‍ സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി. കെ​എ​സ്എ​ഫ്ഇ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​നു മു​ന്നി​ല്‍ ന​ട​ന്ന സ​മ​രം സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ന്‍. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ന്ദ​ര​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ബാ​ല​കൃ​ഷ്ണ​ന്‍, എം.​ആ​ര്‍. രാ​ജ​ന്‍, കെ.​എ. യൂ​സ​ഫ്, പ​ങ്ക​ജാ​ക്ഷി, സ​ന്ധ്യ, കെ.​പി. സു​രേ​ന്ദ്ര​ന്‍, മോ​ഹ​ന​ന്‍ നാ​യ​ര്‍, ഇ.​കെ. സു​നി​ല്‍, പി.​കെ. വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.