റോഡരികിലെ കു​ഴി​യി​ൽ വീ​ണ് യു​വാ​വി​ന്‍റെ കാ​ലൊ​ടി​ഞ്ഞു
Friday, October 29, 2021 12:13 AM IST
ആ​ലു​വ: ക​മ്പ​നി​പ്പ​ടി മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പം ദേ​ശീ​യ പാ​ത​യോ​ര​ത്ത് വ​ൻ ഗ​ർ​ത്ത​ങ്ങ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന യു​വാ​വ് കാ​ന​യി​ലെ കു​ഴി​യി​ൽ വീ​ണ് കാ​ലൊ​ടി​ഞ്ഞു. കു​ഞ്ഞു​ണ്ണി​ക്ക​ര മൈ​ല​ക്ക​ര വീ​ട്ടി​ൽ അ​നൂ​പ് അ​ലി (38)യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ആ​ലു​വ മ​സ്ജി​ദ് റോ​ഡി​ൽ ലി​ന​ൻ ഗാ​ല​റി ഷോ​പ്പ് ന​ട​ത്തു​ന്ന അ​നൂ​പ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ് ക​മ്പ​നി​പ്പ​ടി​യി​ലെ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന​ടു​ത്തേ​ക്ക് ന​ട​ന്നു വ​രു​മ്പോ​ൾ ആ​ലു​വ ക​മ്പ​നി​പ്പ​ടി മെ​ട്രോ പി​ല്ല​ർ 113ന് ​സ​മീ​പ​മു​ള്ള ഗ​ർ​ത്ത​ത്തി​ലേ​ക്ക് കാ​ൽ തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ സ്ഥാ​പ​ന സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​ണ് ഓ​ടി വ​ന്ന് ആ​ളെ പു​റ​ത്തേ​ക്കെ​ടു​ത്ത​ത്. ക​ന​ത്ത മ​ഴ​യാ​യ​തി​നാ​ൽ അ​നൂ​പ് വീ​ണ​ത് മ​റ്റാ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. ക​മ്പ​നി​പ്പ​ടി മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ ന​ട​പ്പാ​ത നി​ർ​മാ​ണം നി​ർ​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. സ്റ്റേ​ഷ​നി​ൽ നി​ന്നി​റ​ങ്ങു​ന്ന​വ​രും ഗ​ർ​ത്ത​ത്തി​ൽ വീ​ഴാ​നി​ട​യു​ണ്ട്.