ചെങ്ങമനാട് വീട്ടുമിറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു
Sunday, October 17, 2021 11:46 PM IST
നെ​ടു​മ്പാ​ശേ​രി: ചെ​ങ്ങ​മ​നാ​ട് വീ​ട്ടു​മി​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു. ചെ​ങ്ങ​മ​നാ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ കു​ള​വ​ൻ​കു​ന്ന് കെ.​കെ. സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് മ​ഴ​യെ​ത്തു​ട​ർ​ന്ന് റി​ങ്ങു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ടി​ഞ്ഞു താ​ഴ്ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ആ​റ് മീ​റ്റ​റോ​ളം താ​ഴ്ച​യിൽ വെ​ള്ളം നി​റ​ഞ്ഞ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ഴ്ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ കി​ണ​റി​ൽ വെ​ള്ളം നി​റ​ഞ്ഞ് ക​വി​ഞ്ഞി​രു​ന്നു.
ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ർ വെ​ള്ളം കോ​രാ​ൻ കി​ണ​റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ഴാ​ണ് കി​ണ​റി​ന്‍റെ അ​ര മ​തി​ലു​ക​ൾ ത​ക​ർ​ന്ന് കി​ണ​റ്റി​ൽ വീ​ഴു​ക​യും ഇ​ടി​ഞ്ഞ് താ​ഴു​ക​യും ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​രേ​ന്ദ്ര​ന്‍റെ വീ​ടി​ന​ടു​ത്താ​യി ചി​റ ഒ​ഴു​കു​ന്നു​ണ്ട്.
ചി​റ​യി​ൽ നി​ന്ന് പ്ര​വ​ഹി​ക്കു​ന്ന ശ​ക്ത​മാ​യ നീ​രു​റ​വ​യാ​കാം കി​ണ​റ്റി​ൽ വെ​ള്ളം നി​റ​ഞ്ഞ് ക​വി​യാ​നും, അ​ര​മ​തി​ലു​ക​ൾ ഇ​ടി​യാ​നും കി​ണ​ർ താ​ഴാ​നും ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് സം​ശ​യം.
സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ച പ്ര​കാ​രം വാ​ർ​ഡു​മെന്പർ ശോ​ഭ​ന സു​രേ​ഷ്കു​മാ​റെ​ത്തി സ്ഥി​തി​ഗ​തി വി​ല​യി​രു​ത്തി ചെ​ങ്ങ​മ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​റി​യി​ക്കു​ക​യും വി​ല്ലേ​ജ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.