ജോ​ണ്‍ പോ​ളി​ന്‍റെ ര​ണ്ടു പു​സ്ത​ക​ങ്ങ​ൾ പ്ര​കാ​ശ​നം ചെ​യ്തു
Saturday, October 16, 2021 12:21 AM IST
കൊ​ച്ചി: കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ല്‍ വ​ര​ണ്ടു​പോ​കു​ന്നു സാം​സ്‌​കാ​രി​ക ഭൂ​മി​ക​യ്ക്ക് ല​ഭി​ക്കു​ന്ന പെ​രു​മ​ഴ​യ​യാ​ണ് ജോ​ണ്‍​പോ​ളി​ന്‍റെ സൃ​ഷ്ടി​ക​ളെ​ന്നു സം​വി​ധാ​യ​ക​ന്‍ ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി. പ​ബ്ലി​ക് ലൈ​ബ്ര​റി​യ​ങ്ക​ണ​ത്തി​ല്‍ ജോ​ണ്‍ പോ​ളി​ന്‍റെ ര​ണ്ടു പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​വി എ​സ്. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ണ്‍ പോ​ള്‍ എ​ഴു​തി​യ "ഓ​ര്‍​മ​ക​ളു​ടെ ചാ​മ​രം' മ​നു റോ​യി​ക്കും "മാ​യാ​സ്മൃ​തി' ത​നൂ​ജാ ഭ​ട്ട​തി​രി​ക്കും ലി​ജോ ജോ​സ് കൈ​മാ​റി.

400 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂടി
പറവൂർ: പു​ത്ത​ൻ​വേ​ലി​ക്ക​ര വി​ല്ലേ​ജി​ലെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത ധ​ർ​മ​ത്തു​രു​ത്തി​ൽനി​ന്ന് 400 ലി​റ്റ​ർ വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ കെ.വി. ബേ​ബി​യും സം​ഘ​വും ചേ​ർ​ന്നാ​ണു ക​ണ്ടെ​ടു​ത്ത​ത്. അ​ബ്കാ​രി കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ഇവ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.