കെസിവൈഎം സെമിനാർ സംഘടിപ്പിച്ചു
Sunday, September 26, 2021 12:36 AM IST
പോ​ത്താ​നി​ക്കാ​ട്: യു​വ​ത​ല​മു​റ പ​ഠ​ന​ത്തോ​ടൊ​പ്പം കൃ​ഷി​ക്കും പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ, കൃ​ഷി വി​ക​സ​ന​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കു​ള​ള പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ കെ​സി​വൈ​എം പൈ​ങ്ങോ​ട്ടൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫൊ​റോ​ന വി​കാ​രി. ഫാ. ​ജോ​സ് മോ​നി​പ്പി​ള്ളി, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ൽ, സി​സ്റ്റ​ർ ഫീ​ന, സി​സ്റ്റ​ർ സീ​ന, ലി​യോ​ണ്‍ ജോ​ർ​ജ്, ജോ​മി​റ്റ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.