കു​ടി​വെ​ള്ള പ​ദ്ധ​തി: 203 കോ​ടി​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Wednesday, September 15, 2021 11:36 PM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര, വാ​ള​കം, മ​ഞ്ഞ​ള്ളൂ​ർ, ആ​വോ​ലി, ക​ല്ലൂ​ർ​ക്കാ​ട്, പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യാ​യ ജ​ല ജീ​വ​ൻ മി​ഷ​ന്‍റെ കീ​ഴി​ലാ​യി വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കാ​യി 203 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ 1800 ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്തി ജ​ല​ജീ​വ​ൻ മി​ഷ​ൻ ടെ​ൻ​ഡ​ർ ചെ​യ്ത് ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. ബാ​ക്കി​യു​ള്ള 5818 വീ​ടു​ക​ൾ​ക്ക് ക​ണ​ക്ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള 72 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​യി വ​രി​ക​യാ​ണ്.
വാ​ള​കം പ​ഞ്ചാ​യ​ത്തി​ൽ 1000 ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ന്നു. ബാ​ക്കി​യു​ള്ള 2925 ക​ണ​ക്ഷ​നു​ള്ള 39 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി. മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 2300 ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്തി ടെ​ൻ​ഡ​ർ ചെ​യ്ത് ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. ബാ​ക്കി​യു​ള്ള 93 വീ​ടു​ക​ൾ​ക്കാ​യി 17.04 കോ​ടി പ​ദ്ധ​തി ത​യാ​റാ​ക്കി. ആ​വോ​ലി പ​ഞ്ചാ​യ​ത്തി​ൽ 1300 ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്തി​ക​ൾ തു​ട​രു​ന്നു. ബാ​ക്കി​യു​ള്ള 1043 വീ​ടു​ക​ൾ​ക്കു​ള്ള ക​ണ​ക്ഷ​നു​ക​ൾ​ക്ക് 7.80 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ടാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 380 ക​ണ​ക്ഷ​നു​ക​ൾ​ക്കു​ള്ള പ്ര​വ​ർ​ത്തി ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ബാ​ക്കി​യു​ള്ള 1976 വീ​ടു​ക​ൾ​ക്കു​ള്ള ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​ന് 67 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ടാ​ണ് ത​യ​റാ​ക്കു​ന്ന​തെ​ന്ന് എം​പി അ​റി​യി​ച്ചു.
കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പ് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച് 2024ഓ​ടെ എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​യി വ​രു​ന്ന​തെ​ന്നും എം​പി അ​റി​യി​ച്ചു.