വീ​ടു​ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ല്‍
Wednesday, August 4, 2021 11:42 PM IST
കൊ​ച്ചി: അ​നു​വാ​ദ​മി​ല്ലാ​തെ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റി മ​ദ്യ​പി​ക്കു​ക​യും ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത ഓ​ട്ടോ​റി​ക്ഷ ഉ​ട​മ​യു​ടെ വീ​ട്ടി​ല്‍ ക​യ​റി സ്ത്രീ​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ല്‍. ക​മ്മ​ട്ടി​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ അ​ഖി​ല്‍, ഷെ​ഫി​ക്, റി​ദു​ള്‍, സു​ജീ​ഷ്, മി​ഥു​ന്‍ എ​ന്നി​വ​രെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ദ​യാ​കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.