എൽഎഫ് ആശുപത്രിയിൽ കോവിഡ് വാ​ക്‌​സി​നേഷൻ
Saturday, July 31, 2021 12:39 AM IST
കൊ​ച്ചി: അങ്കമാലി ആ​ശു​പ​ത്രി​യി​ല്‍ തി​ങ്ക​ള്‍ മു​ത​ല്‍ ശനി വ​രെ എല്ലാ ദിവസവും കോ​വി​ഡ് വാ​ക്‌​സി​ൻ ന​ല്കു​ന്നു. രാ​വി​ലെ എട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അഞ്ചു വ​രെയാണ് വാക്സിനേഷൻ സമയം. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ ആ​യി​രി​ക്കും ന​ല്‍​കു​ക.​ 780 രൂ​പ​യാ​ണ് ചാ​ര്‍​ജ്. 18 വ​യ​സി​ന് മു​ക​ളി​ല്‍ ഉ​ള്ള എ​ല്ലാ​വ​ര്‍​ക്കും ഒ​ന്നാം ഡോ​സും ര​ണ്ടാം ഡോ​സും എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​ദ്യ​ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാം. വാ​ക്‌​സി​ന്‍ എ​ടു​ക്കു​ന്ന​തി​നാ​യി cowin.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യേ​ണ്ട​താ​ണ്.
വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ വ​രു​ന്നവർ ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് വ​ര​ണം. വാ​ക്‌​സി​നു​വേ​ണ്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ​യും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ടൈം ​സ്ലോ​ട്ട് ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക്, രാവിലെ എട്ടു മു​ത​ല്‍ വൈകുന്നേരം നാലുവരെ 7592055559, 0484 2675000, 0484 2675311 എ​ന്നീ ന​മ്പ​റുകളിൽ വി​ളി​ച്ച​​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ടു വ​ന്ന് ടോ​ക്ക​ണ്‍ എ​ടു​ത്ത് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.