ഫാ​ക്ടി​ലെ തൊ​ഴി​ലാ​ളി​ സ​മ​രം പി​ൻ​വ​ലി​ച്ചു
Thursday, July 29, 2021 11:24 PM IST
ഏ​ലൂ​ർ: ഫാ​ക്ടി​ൽ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ കോ​ൺ​ട്രാ​ക്റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ന​ട​ത്തി​വ​ന്ന സ​മ​രം പി​ൻ​വ​ലി​ച്ചു. യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​മ്പ​നി അം​ഗീ​ക​രി​ച്ച​താ​യി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കി​ട്ട് ന​ട​ന്ന ച​ർ​ച്ച​യി​ൽ ഫാ​ക്ട് മാ​നേ​ജ്മെന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജ​ന​റ​ൽ മാ​നേ​ജ​ർമാരായ എ.​ആ​ർ.​ മോ​ഹ​ൻ​കു​മാ​ർ, ആ​ർ. മ​ണി​ക്കു​ട്ട​ൻ, ഡിജിഎം ദി​ലീ​പ്മോ​ഹ​ൻ, വി​വി​ധ യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ.​ഡി. സു​ജി​ൽ, ടി.​ആ​ർ. മോ​ഹ​ന​ൻ, സ​നോ​ജ്, ഷി​ബു, നാ​രാ​യ​ണ​ൻ​കു​ട്ടി, സ​ലിം, പി.​എം. അ​ലി, അ​ജി​ത്കു​മാ​ർ, എം.​ടി.​ നി​ക്സ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബ്രഹ്മപുരം: ടെൻഡ​ര്‍ നടപടികൾ ക​ണ്ണി​ല്‍
പൊ​ടി​യി​ട​ലെ​ന്നു ബി​ജെ​പി

കൊ​ച്ചി: ബ്ര​ഹ്മ​പു​രം പ്ലാ​ന്‍റി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ലെ​ഗ​സി വേ​സ്റ്റ് സം​സ്‌​ക​ര​ണ പ്ര​വൃത്തി​ക​ള്‍​ക്കാ​യി കെ​എ​സ്‌​ഐ​ഡി​സി ന​ട​ത്തു​ന്ന ടെ​ൻഡ​ര്‍ ന​ട​പ​ടി​ക​ള്‍ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാനാണെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​കൃ​ഷ്ണ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ല്‍ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷമായ കോ​ണ്‍​ഗ്ര​സും ഒ​രേ തൂ​വ​ല്‍​പ​ക്ഷി​ക​ളാ​ണ്. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കൗ​ണ്‍​സി​ല്‍ തീ​രു​മാ​ന​മെ​ങ്കി​ല്‍ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സു​ധ ദി​ലീ​പ്, പ്രി​യ പ്ര​ശാ​ന്ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.