കെ​എ​സ്‌​ഐ​ഡി​സി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​വി​ജ​യ​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു
Monday, July 26, 2021 10:18 PM IST
കൊ​ച്ചി: കെ​എ​സ്‌​ഐ​ഡി​സി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പാ​ലാ​രി​വ​ട്ടം ഓ​ട്ടോ​മൊ​ബൈ​ല്‍ റോ​ഡി​ല്‍ അ​നി​രു​ദ്ധ​നി​ല​യ​ത്തി​ല്‍ കെ.​വി​ജ​യ​ച​ന്ദ്ര​ന്‍ (81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ അ​ദ്ദേ​ഹം 1996–98 ല്‍ ​അ​ന്ന​ത്തെ വ്യ​വ​സാ​യ​മ​ന്ത്രി സു​ശീ​ല ഗോ​പാ​ല​ന്‍റെ ഉ​പ​ദേ​ഷ്ടാ​വു​മാ​യി​രു​ന്നു.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഭാ​ര​ത് ഹെ​വി ഇ​ല​ക്ട്രി​ക്ക​ല്‍​സി​ല്‍ 1962ല്‍ ​ഡി​സൈ​ന്‍ എ​ന്‍​ജി​നി​യ​റാ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. ജ​ര്‍​മ​ന്‍ ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​യാ​യ സീ​മെ​ന്‍​സു​മാ​യി സ്ഥാ​പ​നം ക​രാ​ര്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്ത​തോ​ടെ സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ളി​ല്‍ നി​ന്ന് ക​ടു​ത്ത മാ​ന​സി​ക പീ​ഡ​നം ഏ​ല്‍​ക്കേ​ണ്ടി​വ​ന്നു. 1979 ല്‍ ​അ​ദ്ദേ​ഹം ഭെ​ല്‍ വി​ട്ടു. പി​ന്നീ​ട് കൊ​ച്ചി​യി​ല്‍ സ്വ​ന്ത​മാ​യി ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് ആ​രം​ഭി​ച്ചു.

1987-91 കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന പ​ബ്ലി​ക് എ​ന്‍റ​ര്‍​പ്രൈ​സ​സ് ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു. സം​സ്ഥാ​ന ആ​സൂ​ത്ര​ണ​ബോ​ര്‍​ഡി​ല്‍ വി​വി​ധ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​ക​ളി​ലും ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളി​ലും അം​ഗ​മാ​യി​രു​ന്നു. സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു. പി​ന്നീ​ട് സി​പി​എം അം​ഗ​മാ​യി. സം​സ്ഥാ​ന​ത്തെ പ​ല പൊ​തു​മേ​ഖ​ലാ വ്യ​വ​സാ​യ​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്ക് നി​ര​വ​ധി പ​ഠ​ന​റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി നി​ര​വ​ധി കൃ​തി​ക​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഭാ​ര്യ: പ​രേ​ത​യാ​യ വി. ​ശ്രീ​ദേ​വി. മ​ക്ക​ള്‍: ഡോ. ​വി​ജ​യ​ശ്രീ (ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍), വി. ​വി​ജി​ത് (ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ്ഥാ​പ​നം). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ഡോ. ​ആ​ര്‍.​ജി കൃ​ഷ്ണ​ന്‍, സ​രി​ഗ രാ​ജ് (അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍, കു​സാ​റ്റ്).