ഫെ​ഡ​റ​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 23, 2021 11:43 PM IST
ആ​ലു​വ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഇ​ന്‍റേ​ണ​ൽ സെ​റ്റി​ൽ​മെ​ന്‍റ് എ​ത്ര​യും വേ​ഗം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പു​തു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ഡ​റ​ൽ ബാ​ങ്ക് സ്റ്റാ​ഫ് യൂ​ണി​യ​ന്‍റെ (ബെ​ഫി) നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​ൻ ശാ​ഖ​യ്ക്കു മു​ന്നി​ൽ ന​ട​ന്ന സ​മ​രം ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക്മെ​ൻ, ക്ള​റി​ക്ക​ൽ പ്ര​മോ​ഷ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കു​ക, സ്വീ​പ്പ​ർ​മാ​ർ​ക്ക് പ്ര​മോ​ഷ​ൻ ന​യം രൂ​പ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ജീ​വ​ന​ക്കാ​ർ ഉ​ന്ന​യി​ച്ചു. അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി​ട്ടാ​യി​രു​ന്നു സ​മ​രം.