‘യോ​ഗ​ത്തോ​ണ്‍ ച​ല​ഞ്ചു'​മാ​യി കു​റ്റൂ​ക്കാ​ര​ന്‍ ഗ്രൂ​പ്പ്
Sunday, June 20, 2021 11:16 PM IST
കൊ​ച്ചി:​ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കു​മാ​യി കു​റ്റൂ​ക്കാ​ര​ന്‍ ഗ്രൂ​പ്പ് ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ യോ​ഗ പ​രി​ശീ​ല​നം അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​മാ​യ ഇ​ന്ന് യോ​ഗ​ത്തോ​ണ്‍ ച​ല​ഞ്ചോ​ടെ സ​മാ​പി​ക്കും. ഈ ​മാ​സം 16ന് ​ആ​രം​ഭി​ച്ച യോ​ഗാ പ​രി​ശീ​ല​ന​മാ​ണ് ഇ​ന്ന് സ​മാ​പി​ക്കു​ന്ന​ത്. 'വീ​ട്ടി​ല്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്കൂ ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കൂ കൂ​ടെ​യു​ണ്ട് പോ​പ്പു​ല​ര്‍' എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ 8500ല​ധി​കം ജീ​വ​ന​ക്കാ​ര്‍​ക്കും, ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കു​മാ​യി ആ​രം​ഭി​ച്ച​താ​ണ് യോ​ഗ പ​രി​ശീ​ല​നം. ദി​വ​സേ​ന ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ഞ്ച് ദി​വ​സ​മാ​യി​രു​ന്നു പ​രി​ശീ​ല​നം.
ആ​യു​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മു​ള്ള ആ​ര്‍​ട്ട് ഓ​ഫ് ലി​വിം​ഗി​ലെ യോ​ഗാ പ​രി​ശീ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​മാ​യ ഇ​ന്ന് ഒ​റ്റ​ത്ത​വ​ണ 108 സൂ​ര്യ​ന​മ​സ്‌​കാ​ര​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. യോ​ഗ​ത്തോ​ണ്‍ ച​ല​ഞ്ചി​ന് 1000ല​ധി​കം മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ​തി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ യോ​ഗ ച​ല​ഞ്ചാ​ണി​ത്.