ഫോ​ര്‍​ട്ടു​കൊ​ച്ചി ടൂ​റി​സം വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കും: മു​ഹ​മ്മ​ദ് റി​യാ​സ്
Monday, June 14, 2021 10:59 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യി ഫോ​ര്‍​ട്ടു​കൊ​ച്ചി​യെ മാ​റ്റു​ന്ന​തി​ന് പ​ദ്ധ​തി ത​യ‌ാ​റാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.
കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞാ​ലു​ട​ന്‍ ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫോ​ര്‍​ട്ട് കൊ​ച്ചി സൗ​ത്ത് ബീ​ച്ച് സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ടൂ​റി​സം മേ​ഖ​ല​യി​ലെ ഗൈ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ട​നെ പൂ​ര്‍​ത്തി​യാ​ക്കും. ക​ട​ലാ​ക്ര​മ​ണം മൂ​ലം നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച സൗ​ത്ത് ബീ​ച്ച് മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. നാ​ശ​ന​ഷ്ട​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍​ന്ന് തു​ട​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കും. ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വി​ഷ്‌​ക​രി​ച്ച ഫ്‌​ളോ​ട്ടിം​ഗ് കൂ​ത്ത​മ്പ​ലം, ടോ​യ്‌​ല​റ്റ് സ​മു​ച്ച​യം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും മ​ന്ത്രി ച​ര്‍​ച്ച ചെ​യ്തു.
കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ , കൗ​ണ്‍​സി​ല​ര്‍ ബെ​ന​ഡി​ക്ട് ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.