സ്നേഹബന്ധം പുതുക്കി കെ. സുധാകരൻ
Monday, June 14, 2021 10:58 PM IST
അ​ങ്ക​മാ​ലി: വി​മോ​ച​ന സ​മ​ര​ച​രി​ത്ര​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ജാ​ഥ ന​യി​ച്ച സ​മ​ര​നേ​താ​വ് അ​ഡ്വ. ഗ​ര്‍​വാ​സി​സ് അ​രീ​ക്ക​ലി​നെ ക​ണ്ടു സ്‌​നേ​ഹ​ബ​ന്ധം പു​തു​ക്കി ആ​ദ​രി​ക്കാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റെ​ത്തി. വി​മോ​ച​ന സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കാ​ന്‍ അ​ങ്ക​മാ​ലി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണു കെ. ​സു​ധാ​ക​ര​ന്‍ ഗ​ര്‍​വാ​സി​സ് അ​രീ​ക്ക​ലി​നെ ക​ണ്ടു​മു​ട്ടി​യ​ത്.
പ​ഴ​യ അ​ങ്ക​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ബ്ലോ​ക്ക് ഡ​വ​ല​പ്‌​മെന്‍റ് കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ഥ​മ ചെ​യ​ര്‍​മാ​നും ന​ഗ​ര​സ​ഭ​യു​ടെ സ്ഥാ​പ​ക​നു​മാ​യ ഗ​ര്‍​വാ​സി​സു​മാ​യി നേ​ര​ത്തെ സൗ​ഹൃ​ദ​മു​ള്ള കെ. ​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം അ​ങ്ക​മാ​ലി​യി​ലെ​ത്തു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ താ​ത്പ​ര്യ​മ​റി​യി​ച്ചി​രു​ന്നു. പാ​ര്‍​ട്ടി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്നു സു​ധാ​ക​ര​ന്‍ ഗ​ര്‍​വാ​സി​സിനെ ഓ​ര്‍​മി​പ്പി​ച്ചു. റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
1959ല്‍ ​മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലാ​ണു ഗ​ര്‍​വാ​സി​സ് അ​രീ​ക്ക​ല്‍ അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ജാ​ഥ തീ​രും മു​മ്പു പോ​ലീ​സ് പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​വ​യ്ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യായിരു​ന്നെന്നു ഗ​ര്‍​വാ​സി​സ് പ​റ​ഞ്ഞു. ഏ​ഴു പേ​രാ​ണ് അ​ന്നു മ​രി​ച്ചു​വീ​ണ​ത്. പോ​ലീ​സി​ന്‍റെ മ​ര്‍​ദ​ന​മേ​റ്റ ത​ന്നെ എ​ല്‍​എ​ഫ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും 88 കാ​ര​നാ​യ ഗ​ര്‍​വാ​സി​സ് പ​റ​ഞ്ഞു.
ഗ​ര്‍​വാ​സി​സ് അ​രീ​ക്ക​ലി​നൊ​പ്പ​മാ​ണ് അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ലെ വി​മോ​ച​ന സ​മ​ര​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ ക​ല്ല​റ​യി​ല്‍ കെ. ​സു​ധാ​ക​ര​ന്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ​ത്.