തോ​രാ​തെ പെ​രു​മ​ഴ...
Sunday, May 16, 2021 1:04 AM IST
കൊ​ച്ചി: നാ​ലു​ദി​വ​സ​മാ​യി ത​ക​ർ​ത്തു പെ​യ്യു​ന്ന മ​ഴ ഇ​ന്ന​ലെ​യും ജി​ല്ല​യി​ല്‍ ക​ന​ത്ത നാ​ശം​വി​ത​ച്ചു. തീ​വ്ര​ത​യി​ല്‍ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​യ​ത​ല്ലാ​തെ ഒ​രു മ​ണി​ക്കൂ​ര്‍ പോ​ലും മ​ഴ മ​റി​നി​ന്ന സാ​ഹ​ച​ര്യം ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ല്‍ ഗ്രാ​മ-​ന​ഗ​ര-​ക​ട​ലോ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ ദു​രി​തം വി​ത​യ്ക്കു​ക​യാ​ണ്.

കോ​വി​ഡ് ദു​രി​ത​ത്തി​ൽനി​ന്ന് ക​ര​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ അ​പ്ര​തീ​ക്ഷി​ത മ​ഴ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബാ​ധി​ച്ചു. കൊ​ച്ചി ന​ഗ​രം ഇ​ന്ന​ലെയും വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി. തീ​ര​മേ​ഖ​ല​ക​ളി​ല്‍ ക​ട​ല്‍ ക​യ​റി വീ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റി. പ​ല​യി​ട​ങ്ങ​ളി​ലും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണും വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ഒ​ടി​ഞ്ഞു​വീ​ണും വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ക​ര്‍​ന്നു.

മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ നി​ല​ച്ച വൈ​ദ്യു​തി ഇ​നി​യും പു​നഃ സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. മേ​ന​ക ജം​ഗ്ഷ​നി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ ഉ​ള്‍​പ്പെ​ടെ പോ​സ്റ്റ് ത​ക​ര്‍​ന്നു വീ​ണു. അഗ്നിരക്ഷാസേനയെത്തി പി​ന്നീ​ട് ഇ​വ നീ​ക്കം ചെ​യ്തു. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ഭൂ​ത​ത്താ​ന്‍​കെ​ട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു.

കൊച്ചി ന​ഗ​ര​ത്തി​ല്‍ പി​ആ​ന്‍​ഡ് ടി ​കോ​ള​നി പ​തി​വു​പോ​ലെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കോ​വി​ഡ് രോ​ഗി​ക​ള്‍ താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി​യ​ത് ദു​രി​തം ഇ​ര​ട്ടി​യാ​ക്കി.

മു​ല്ല​ശേ​രി ക​നാ​ല്‍ റോ​ഡ്, കാ​രി​ക്കാ​മു​റി, ക​ലൂ​ര്‍ സ​ബ്‌​സ്റ്റേ​ഷ​ന്‍, പ​ന​മ്പി​ള്ളി ന​ഗ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പ​തി​വാ​യി വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​റു​ള്ള പു​ല്ലേ​പ്പ​ടി, എ​റ​ണാ​കു​ളം സൗ​ത്ത്, എം​ജി റോ​ഡി​ല്‍ മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട്, ജോ​സ് ജം​ഗ്ഷ​ന്‍, പ​ള്ളി​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ള്‍, മേ​ന​ക, ജെ​ട്ടി ജം​ഗ്ഷ​നു​ക​ള്‍, ഫോ​ര്‍​ഷോ​ര്‍ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​ന ന​വീ​ക​ര​ണ പ്ര​വൃത്തികള്‍ ന​ട​ക്കു​ന്ന മേ​ഖ​ല​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രു​ന്നു.

ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വൈ​ള്ള​ക്കെ​ട്ട് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ര്യ​മാ​യ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​ല്ല. ക​ന​ത്ത മ​ഴ​യി​ലും വേ​ലി​യേ​റ്റ​ത്തി​ലും ആ​മ്പ​ല്ലൂ​രി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട്ട​റ പു​ഞ്ച​യി​ലും അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

മ​ണ്ണാ​റ​വേ​ലി, കോ​ണ​ത്ത് ബ​ണ്ട്, മാ​ന്തു​രു​ത്തേ​ല്‍, ഭാ​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. കോ​ണ​ത്ത് ബ​ണ്ടി​ന്‍റെ നി​ല​വി​ലെ ശോ​ച്യാ​വ​സ്ഥ വേ​ലി​യേ​റ്റ ദു​രി​തം രൂ​ക്ഷ​മാ​ക്കു​ന്നു. ഇ​വി​ടെ 16-ാം വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ട്ട ര​ണ്ടു കു​ടും​ബ​ങ്ങ​ളെ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് ആ​മ്പ​ല്ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ൻ​സി​സ് യു​പി​എ​സ് ക്യാ​മ്പി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു.

മൂ​ന്ന് പു​രു​ഷ​ന്മാ​രും നാ​ല് സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ക്കു​ന്ന​തി​നാ​യി കീ​ച്ചേ​രി ബ​ഥേ​ല്‍ ആ​ശ്ര​മം, കീ​ച്ചേ​രി യു​പി​എ​സ്, ജെ​ബി​എ​സ് ആ​മ്പ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​മ​സ് അ​റി​യി​ച്ചു.

തോ​ട്ട​റ പു​ഞ്ച​യി​ല്‍ മ​ന​യ്ക്ക​ത്താ​ഴം പാ​ട​ശേ​ഖ​ര​ത്തി​ല്‍ 40 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് വെ​ള്ളം ക​യ​റി​യ​ത്. വ​ന്‍ ന​ഷ്ട​മാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ത​ണ്ണീ​ര്‍​മു​ക്കം ബ​ണ്ട് തു​റ​ന്ന​തോ​ടെ അ​രൂ​ര്‍, എ​ഴു​പു​ന്ന, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി.