449 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Friday, May 7, 2021 11:36 PM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ 449 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
നെ​ല്ലി​ക്കു​ഴി, കോ​ട്ട​പ്പ​ടി, വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ നി​ര​ക്ക് 70ന് ​മു​ക​ളി​ലെ​ത്തി​യ​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു.
ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​ർ കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ മേ​ഖ​ല​യി​ലും, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലു​മാ​ണ്. ന​ഗ​ര​സ​ഭ​യി​ൽ 445 പേ​രും നെ​ല്ലി​ക്കു​ഴി​യി​ൽ 413 പേ​രു​മു​ണ്ട്. നെ​ല്ലി​ക്കു​ഴി​യി​ൽ 74 പേ​ർ രോ​ഗ​മു​ക്തി നേ​ടി.
ഇ​ന്ന​ലെ നെ​ല്ലി​ക്കു​ഴി​യി​ൽ 78, കോ​ട്ട​പ്പ​ടി​യി​ൽ 76, വാ​ര​പ്പെ​ട്ടി​യി​ൽ 71, ക​വ​ള​ങ്ങാ​ട് 54, കു​ട്ട​ന്പു​ഴ​യി​ൽ 52, ന​ഗ​ര​സ​ഭ​യി​ൽ 37, കീ​രം​പാ​റ​യി​ലും പ​ല്ലാ​രി​മം​ഗ​ല​ത്തും 26 വീ​ത​വും, പി​ണ്ടി​മ​ന​യി​ൽ 23, പൈ​ങ്ങോ​ട്ടൂ​രി​ൽ 5, പോ​ത്താ​നി​ക്കാ​ട് ഒ​രാ​ൾ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.