ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Saturday, April 17, 2021 11:38 PM IST
മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സി​ഐ​യ്ക്കും എ​സ്ഐ​യ്ക്കു​മാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം കോ​വി​ഡ് വ്യാ​പ​നം​മൂ​ലം പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ടും പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ത്ത​തും സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ർ​ക്ക് ക്വാ​റ​ന്‍റൈ​ൻ അ​നു​വ​ദി​ക്കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

പ്ര​ദേ​ശ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലും കോ​വി​ഡ് പ​ട​രു​ന്ന​ത്.

ക​ല്ലൂ​ർ​ക്കാ​ട് ഫാ​ർ​മേ​ഴ്സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ ബാ​ങ്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​യും മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. മൂ​വാ​റ്റു​പു​ഴ - 14, മാ​റാ​ടി - 12, പൈ​ങ്ങോ​ട്ടൂ​ർ - 11, ആ​യ​വ​ന - 10, ക​ല്ലൂ​ർ​ക്കാ​ട് - ഏ​ഴ്, വാ​ള​കം - ആ​റ്, ആ​വോ​ലി - അ​ഞ്ച് എ​ന്നി​വ കൂ​ടാ​തെ ആ​ര​ക്കു​ഴ, പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ചി​ൽ താ​ഴെ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.