കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ൽ 128 പേ​ർ​ക്ക്
Saturday, April 17, 2021 11:37 PM IST
കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ ഇ​ന്ന​ലെ 128 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. താ​ലൂ​ക്കി​ൽ 600 ഓ​ളം പേ​ർ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. മാ​മ​ല​ക​ണ്ടം എ​ളം​ബ്ലാ​ശേ​രി ആ​ദി​വാ​സി ഊ​രി​ൽ​നി​ന്ന് പ​നി ബാ​ധി​ത​രാ​യി എ​ത്തി​യ പ​ത്തി​ൽ ഒ​ൻ​പ​തു പേ​ർ​ക്കും കു​ട്ട​ന്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​യി.

കു​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​നി ബാ​ധി​ത​രാ​യി ഉ​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​ന​യ്‌​ക്ക് എ​ത്തി​യ​വ​രി​ൽ​നി​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കി​ട്ടി​യ വി​വ​രം. ഇ​വ​രെ അ​ടു​ത്ത ദി​വ​സം പ​രി​ശോ​ധ​ന​യ്‌​ക്ക് വി​ധേ​യ​മാ​ക്കും. കു​ട്ട​ന്പു​ഴ ക​ഴി​ഞ്ഞാ​ൽ ന​ഗ​ര​സ​ഭ​യി​ലും പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലു​മാ​ണ് പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടു​ത​ൽ. കു​ട്ട​ന്പു​ഴ​യി​ൽ 23 പേ​ർ​ക്കും ന​ഗ​ര​സ​ഭ​യി​ലും പി​ണ്ടി​മ​ന​യി​ലും 16 പേ​ർ​ക്ക് വീ​ത​വും നെ​ല്ലി​ക്കു​ഴി​യി​ൽ 14 പേ​ർ​ക്കും കീ​ര​ന്പാ​റ​യി​ലും പ​ല്ലാ​രി​മം​ഗ​ല​ത്തും 12 പേ​ർ​ക്ക് വീ​ത​വും പോ​ത്താ​നി​ക്കാ​ട് 11 പേ​ർ​ക്കും വാ​ര​പ്പെ​ട്ടി​യി​ൽ 10 പേ​ർ​ക്കും ക​വ​ള​ങ്ങാ​ട് എ​ട്ടു പേ​ർ​ക്കും കോ​ട്ട​പ്പ​ടി​യി​ലും പൈ​ങ്ങോ​ട്ടൂ​രി​ലും മൂ​ന്ന് പേ​ർ​ക്ക് വീ​ത​വു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.