കേ​ര​ള​ത്തി​ലെ വാ​ക്സി​ൻ ക്ഷാ​മം അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണം
Saturday, April 17, 2021 11:34 PM IST
കാ​ഞ്ഞൂ​ർ: വാ​ക്സി​ൻ ക്ഷാ​മം അ​ടി​യ​ന്തര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സീ​നി​യ​ർ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ക്കാ​തെ വ​രു​ന്ന​ത് ജ​ന​ങ്ങ​ളെ കൊ​ല​യ്ക്കു കൊ​ടു​ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​നാ​വ​ശ്യ​മാ​യ വാ​ക്സി​ൻ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.