ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്; ആ​ലു​വ ബീ​വ​റേ​ജ​സ് അ​ട​ച്ചു
Saturday, April 17, 2021 11:33 PM IST
ആ​ലു​വ: ആ​ലു​വ ബീ​വ​റേ​ജ് ചി​ല്ല​റ വി​ൽ​പന​ശാ​ല​യി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് രോ​ഗം ഉ​ണ്ടെ​ന്ന​റി​ഞ്ഞ​ത്. ഇ​തോ​ടെ സ്ഥാ​പ​നം അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.

ഒ​ന്പ​തു ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​ർ​ക്കു പ​ക​രം ജീ​വ​ന​ക്കാ​രെ വ​ച്ച് സ്ഥാ​പ​നം സാ​നി​റ്റൈ​സ് ചെ​യ്ത ശേ​ഷം ഉ​ട​നെ ത​ന്നെ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.