അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​ര്‍ പു​ര​സ്‌​കാ​രം സമ്മാനിച്ചു
Monday, April 12, 2021 11:50 PM IST
തൃ​പ്പൂ​ണി​ത്തു​റ: ഗു​രു​വാ​യൂ​ർ മ്യൂ​സി​ക് ആ​ര്‍​ട്ട് സെ​ന്‍റ​ര്‍ ക​ണ്ടാ​ണ​ശേ​രി അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ സം​ഗീ​ത പു​ര​സ്‌​കാ​രം പി​ന്ന​ണി ഗാ​യ​ക​ന്‍ ക​ലാ​ഭ​വ​ന്‍ സാ​ബു​വി​ന് ന​ല്‍​കി.10,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങി​യ പു​ര​സ്‌​കാ​രം മ​ന്ത്രി എ.​സി. മൊ​യ്തീ​നാ​ണ് സ​മ്മാ​നി​ച്ച​ത്.മാ​ക് പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​ആ​ർ. ബാ​ജി അ​ധ്യ​ക്ഷ​നാ​യി.
എം​എ​ല്‍​എ​മാ​രാ​യ മു​ര​ളി പെ​രു​നെ​ല്ലി, കെ.​വി. അ​ബ്ദു​ള്‍ ഖാ​ദ​ർ ചേ​ര്‍​ന്ന് ഉ​പ​ഹാ​രം ന​ല്‍​കി. മാ​ക് സെ​ക്ര​ട്ട​റി വി.​എ​സ്. ജ​വ​ഹ​ര്‍, കെ.​ജി. പ്ര​മോ​ദ്, എ​ന്‍.​എ​സ്. ധ​ന​ന്‍, ക​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മോ​ഹ​ന്‍​ദാ​സ് ഏ​ല​ത്തൂ​ര്‍,ശേ​ഖ​ര​ന്‍ മൂ​ത്തേ​ട​ത്ത്, ക​ലാ​ഭ​വ​ന്‍ ശ​ക്തി​ധ​ര​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ന് ഇ​ന്ന് തു​ട​ക്കം

പ​റ​വൂ​ർ: വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ​യും മൂ​ത്ത​കു​ന്നം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തിന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കോ​വി​ഡ് മാ​സ് വാ​ക്സി​നേ​ഷ​ൻ കാ​മ്പ​യി​ൻ ഇ​ന്ന് തു​ട​ങ്ങും.​ രാ​വി​ലെ 9.30 മു​ത​ൽ മൂന്നു വ​രെ അ​ണ്ടി​പ്പി​ള​ളി​ക്കാ​വ് എ​ച്ച്ഡി​പി​വൈ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ 45നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കും.15, 16, 17 തീ​യ​തി​ക​ളി​ലാ​യി തു​ട​രു​ന്ന ക്യാ​മ്പി​നെ​ത്തു​ന്ന​വ​ർ ആ​ധാ​ർ കാ​ർ​ഡും മൊ​ബെ​ൽ ഫോ​ണും കൊ​ണ്ടു​വ​ര​ണം.