വി​ത്ത് വി​ത​ര​ണ​വും പ​ഠ​ന ക്ലാ​സും
Sunday, April 11, 2021 11:22 PM IST
മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ 17-ാം വാ​ർ​ഡം​ഗം മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡി​ൽ ന​ട​പ്പാ​ക്കു​ന്ന ‘അ​ഞ്ച് പ്ര​കാ​ശ വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൈ​ക്കം അ​ന​മാ​യ ഓ​ർ​ഗാ​നി​ക് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തി​ലെ ദൂ​ഷ്യ വ​ശ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. കൂ​രി​ക്കാ​വ് കമ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് ഷാ​ഫി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം റീ​ന സ​ജി, ഹ​സീ​ന ആ​സി​ഫ്, പ്രേം ​ലാ​ൽ, ബ​ഷീ​ർ മൂ​ല​യി​ൽ, ബേ​ബി പൊ​ടി​ക​ണ്ട​ത്തി​ൽ, അ​ലി​യാ​ർ കൊ​ല്ല​ൻ​കു​ടി, സ​ന്തോ​ഷ് കു​മാ​ർ, നൗ​ഷാ​ദ് ആ​ക്കൊ​ത്ത്, സ​ജി പാ​യി​ക്ക​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.