മ​ഞ്ജു​ഷ​യ്ക്കു പി​ന്നാ​ലെ അ​ച്ഛ​നും സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Saturday, March 6, 2021 10:14 PM IST
പെ​രു​ന്പാ​വൂ​ർ: ര​ണ്ടു​വ​ർ​ഷം മു​ന്പു സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഗാ​യി​ക​യും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യി​രു​ന്ന മ​ഞ്ജു​ഷ മോ​ഹ​ൻ​ദാ​സി​ന്‍റെ അ​ച്ഛ​നും സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ​ള​യ​ൻ​ചി​റ​ങ്ങ​ര വി​മ​ല​നാ​ലു​കെ​ട്ടി​ൽ മോ​ഹ​ൻ​ദാ​സ് (68) ആ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മോ​ഹ​ൻ​ദാ​സ് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ബൊ​ലേ​റോ പി​ക്ക് അ​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

2018 ലാ​യി​രു​ന്നു മ​ക​ൾ മ​ഞ്ജു​ഷ​യു​ടെ മ​ര​ണം. എം​സി റോ​ഡി​ൽ താ​ന്നി​പ്പു​ഴ​യി​ൽ മ​ഞ്ജു​ഷ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ മി​നി​ലോ​റി ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ഞ്ജു​ഷ അ​പ​ക​ട​സ​മ​യ​ത്തു സ​ഞ്ച​രി​ച്ച അ​തേ സ്കൂ​ട്ട​റി​ൽ പു​ല്ലു​വ​ഴി​യി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും​വ​ഴി​യാ​ണ് മോ​ഹ​ൻ​ദാ​സും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: പ​രേ​ത​യാ​യ മ​ഞ്ജു​ഷ, മി​ഥു​ൻ (കാ​ന​ഡ). മ​രു​മ​ക​ൻ: ദ​ർ​ശ​ൻ.