പ​ലി​ശ​ര​ഹി​ത വാ​യ്പ വി​ത​ര​ണം ചെ​യ്തു
Monday, March 1, 2021 12:02 AM IST
വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ക​സ​ന​ക്ഷേ​മ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ 96 വ​നി​ത അം​ഗ​ങ്ങ​ൾ​ക്ക് 20,000 രൂ​പ വീ​തം പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കി. സം​ഘം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ത്സ്യ​ഫെ​ഡ് ജി​ല്ലാ മാ​നേ​ജ​ർ ടി.​ഡി. സു​ധ വാ​യ്പാ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​ഘം പ്ര​സി​ഡ​ന്‍റ് എ.​ജി. ഫ​ൽ​ഗു​ന​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​എ​ക്സ്. ആ​ന്‍റ​ണി, മ​ത്സ്യ​ഫെ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ആ​നി ഷ​ഫ്ന, മോ​ട്ടി​വേ​റ്റ​ർ നി​ഷ ശ​ക്തി​ധ​ര​ൻ, സം​ഘം സെ​ക്ര​ട്ട​റി എം.​എ. ഗാ​യ​ത്രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൊയ്ത്തുത്സവം നടത്തി

നെടുമ്പാശേരി: വട്ടപ്പറമ്പ് പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. ചാക്കോ ഭരണികുളങ്ങരയുടെ നെൽക്കൃഷിയാണ് വിളവെടുപ്പ് നടത്തിയത്. എളവൂർ സഹകരണ ബാങ്ക് പ്രസിഡന്‍റ് പി.വി. ജോസ് ഉദ്ഘാടനം ചെയ്തു.
കൃഷി ഓഫീസർ ആദിത്യ മോഹൻ, സി.എം. ജോയി, ഫീനറോസ് സിബി, റൈജി സിജോ, കെ.എ. പോളച്ചൻ, തോമസ് പോൾ കാച്ചപ്പിള്ളി എന്നിവർ നേതൃത്വം നൽകി .