അ​ങ്ക​മാ​ലി ബൈ​പ്പാ​സും കാ​ല​ടി സ​മാ​ന്ത​ര പാ​ല​വും യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ
Monday, March 1, 2021 12:02 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ബൈ​പ്പാ​സും കാ​ല​ടി സ​മാ​ന്ത​ര പാ​ല​വും യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​ങ്ക​മാ​ലി മേ​ഖ​ല കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നെ​ടു​മ്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ന് സ​മീ​പ പ​ട്ട​ണ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി​യി​ലെ​യും കാ​ല​ടി​യി​ലേ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​തു​മാ​ത്ര​മാ​ണ് ശാ​ശ്വ​ത പ​രി​ഹാ​ര​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. കൗ​ൺ​സി​ൽ യോ​ഗം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ജി പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ങ്ക​മാ​ലി മേ​ഖ​ല​യി​ലെ 21 യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വി​ജ​യി​ച്ച വ്യാ​പാ​രി​ക​ളാ​യ ഇ​രു​പ​തോ​ളം ജ​ന​പ്ര​തി​നി​ധി​ക​ളെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ് ആ​ദ​രി​ച്ചു. വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഇ​ട്ടി​യ​ച്ച​ൻ വൈ​ദ്യ​ർ മെ​മ്മോ​റി​യ​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് ദാ​നം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എ.​ജെ. റി​യാ​സ് നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ​സെ​ക്ര​ട്ട​റി സ​നൂ​ജ് സ്റ്റീ​ഫ​ൻ മേ​ഖ​ല ഭാ​ര​വാ​ഹി​ക​ളാ​യ പോ​ൾ പി. ​കു​രി​യ​ൻ, പി.​കെ. പു​ന്നൂ​സ്, എ​ൻ.​വി. പോ​ള​ച്ച​ൻ, ജോ​ബി​ത വി​ൽ​സ​ൺ, അ​നി​ൽ തോ​മ​സ്, കെ.​എ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ത​ങ്ക​ച്ച​ൻ, റെ​ന്നി പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.