വി​ജ​യ യാ​ത്ര​യ്ക്ക് ജി​ല്ല​യി​ല്‍ സ്വീ​ക​ര​ണം
Sunday, February 28, 2021 11:57 PM IST
കൊ​ച്ചി: ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന വി​ജ​യ യാ​ത്ര​യ്ക്ക് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ സ്വീ​ക​ര​ണം. കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ നി​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന യാ​ത്ര​യ്ക്ക് പ​റ​വൂ​രി​ലാ​യി​രു​ന്നു ആ​ദ്യ സ്വീ​ക​ര​ണം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ യാ​ത്ര​യെ സ​മ്മേ​ള​ന​സ്ഥ​ല​ത്തേ​ക്ക് ന​യി​ച്ചു. ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ എം.​ജ​യ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​ശി​വ​ന്‍​കു​ട്ടി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ആ​ലു​വ​യി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​വു​മാ​യി സു​രേ​ന്ദ്ര​ന്‍ സം​വ​ദി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ ന​ട​ന്ന മ​ഹാ​സ്വീ​ക​ര​ണ സ​മ്മേ​ള​നം കേ​ന്ദ്ര​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ ശോ​ഭാ സു​രേ​ന്ദ്ര​ന്‍, സം​സ്ഥാ​ന സ​മി​തി അം​ഗം ശി​വ​ശ​ങ്ക​ര​ന്‍ എ​ന്നി​വ​ര്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ പ്ര​സം​ഗി​ച്ചു.

നേ​താ​ക്ക​ളാ​യ എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, സി. ​കൃ​ഷ്ണ​കു​മാ​ര്‍, വി.​ടി. ര​മ, കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, സി.​കെ. പ​ദ്മ​നാ​ഭ​ന്‍, പ്ര​കാ​ശ് ബാ​ബു, പി.​സി. തോ​മ​സ്, വി.​വി. രാ​ജ​ന്‍, സി.​ശി​വ​ന്‍​കു​ട്ടി, കെ.​എ​ല്‍. സ​മ്പൂ​ര്‍​ണ, ഷാ​ജു​മോ​ന്‍ വ​ട്ടേ​ക്കാ​ട്, രേ​ണു സു​രേ​ഷ്, തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ച്ചു. യാ​ത്ര ഇ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ലേ​ക്ക് ക​ട​ക്കും.