പാചകവാതക വില വർധന: അ​ടു​പ്പ് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Saturday, February 27, 2021 11:40 PM IST
പെ​രു​മ്പാ​വൂ​ര്‍: പാ​ച​ക വാ​ത​ക വി​ല ദി​നം പ്ര​തി വ​ര്‍​ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക്കെ​തി​രെ ഇ​ന്ത്യ​ന്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ടി​ക്ക​ല്‍ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൂ​ട്ട് അ​ടു​പ്പ് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ. മു​ഹ​മ്മ​ദ് അ​ടു​പ്പ് ക​ത്തി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ഹ​ദ് റ​ഹീം, ജ​ബ്ബാ​ര്‍ ജ​ലാ​ല്‍, എം.​എം. റ​ഹീം, എം.​എം. നി​സാ​ര്‍ പി.​എ. ഷു​ക്കൂ​ര്‍, എം.​എ. സ​ലീം, അ​നീ​ഷ് മു​ഹ​മ്മ​ദ്, കെ.​എ​ന്‍. ഫ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.