ജ​ന​കീ​യ ക​ർ​ഷ​ക​വേ​ദി​ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Friday, February 26, 2021 11:29 PM IST
മൂ​വാ​റ്റു​പു​ഴ: ആ​ര​ക്കു​ഴ-​പ​ണ്ട​പ്പി​ള്ളി പാ​ട​ശേ​ഖ​ര​ത്തി​ൽ ആ​ര​ക്കു​ഴ ജ​ന​കീ​യ ക​ർ​ഷ​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ആ​ര​ക്കു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. അ​ഞ്ചു ട​ണ്ണോ​ളം നെ​ല്ല് ല​ഭി​ച്ച​താ​യി ക​ർ​ഷ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​വി​ടെ കൃ​ഷി​ന​ട​ത്തി​യ ജീ​ര​ക​ശാ​ല നെ​ല്ലി​ന്‍റെ വി​ള​വെ​ളു​പ്പും ഉ​ട​ൻ ന​ട​ക്കും. ബി​രി​യാ​ണി അ​രി​യാ​യ ഇ​തി​ന്‍റെ വി​ത്ത് ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മാ​ണ് എ​ത്തി​ച്ച​ത്.
വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി കി​ട​ന്ന നി​ല​ത്താ​ണ് ആ​ര​ക്കു​ഴ​യി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ജ​ന​കീ​യ ക​ർ​ഷ​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. 140 ദി​വ​സ​ത്തെ മൂ​പ്പു​ള്ള ജീ​ര​ക​ശാ​ല കൃ​ഷി കേ​ര​ള​ത്തി​ൽ അ​പൂ​ർ​വ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.