കോ​വി​ഡ്: ജി​ല്ല​യി​ൽ ചി​കി​ൽ​സ​യി​ലു​ള്ള​വ​ർ പ​തി​നാ​യി​രം ക​ട​ന്നു
Wednesday, January 27, 2021 11:28 PM IST
കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ച് ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം പ​തി​നാ​യി​രം ക​ട​ന്നു. ഇ​ന്ന​ലെ 879 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 10,882 ആ​യി. 25,695 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 832 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്.
ഉ​റ​വി​ട​മ​റി​യാ​ത്ത 36 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​പ്പോ​ള്‍ ആ​റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 739 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
137 പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്ന് മ​ട​ങ്ങി​യ​പ്പോ​ള്‍ 103 പേ​രെ പു​തി​യ​താ​യി പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടാ​തെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്-41, ഫോ​ര്‍​ട്ട് കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി-21, ക​ലൂ​ര്‍ പി​വി​എ​സ്-74, മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-21, ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി-9, പ​റ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി-7, സ​ഞ്ജീ​വ​നി-40, സി​യാ​ല്‍-40, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍-773, എ​ഫ്എ​ല്‍​റ്റി​സി​ക​ള്‍- 250, എ​സ്എ​ല്‍​റ്റി​സി​ക​ള്‍-253, വീ​ടു​ക​ള്‍- 8474 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.
ജി​ല്ല​യി​ല്‍നി​ന്ന് കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി 5,344 സാ​മ്പി​ളു​ക​ള്‍ കൂ​ടി ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ്ര​തി​ദി​ന ക​ണ​ക്കു​ക​ളി​ല്‍ വ​ലി​യ വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.