കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ വി​ല​യി​രു​ത്തി കേ​ന്ദ്ര ന​ഗ​ര വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി
Sunday, January 24, 2021 11:36 PM IST
കൊ​ച്ചി: ജ​ഗ​ദാം​ബി​ക പാ​ല്‍ എം​പി അ​ധ്യ​ക്ഷ​നാ​യ കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി കൊ​ച്ചി​യി​ലെ വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​നം ന​ട​ത്തി. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള എം​പി​മാ​രാ​യ ഹൈ​ബി ഈ​ഡ​ന്‍, ബെ​ന്നി ബ​ഹ​നാ​ന്‍, എ.​എം. ആ​രി​ഫ് എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ട്. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ളാ​യ സ്മാ​ര്‍​ട്ട് സി​റ്റി മി​ഷ​ന്‍, അ​മൃ​ത്, സ്വ​ച്ച് ഭാ​ര​ത് മി​ഷ​ന്‍, സ്ട്രീ​റ്റ് വെ​ന്‍​ഡേ​ഴ്‌​സ് ആ​ക്ട്, ദീ​ന ദ​യാ​ല്‍ അ​ന്ത്യോ​ദ​യ യോ​ജ​ന നാ​ഷ​ണ​ല്‍ അ​ര്‍​ബ​ന്‍ ലൈ​വ്‌​ലി ഹു​ഡ് മി​ഷ​ന്‍, പ്ര​ധാ​ന്‍​മ​ന്ത്രി അ​വാ​സ് യോ​ജ​ന മു​ത​ലാ​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന പു​രോ​ഗ​തി​ക​ള്‍ ക​മ്മി​റ്റി വി​ല​യി​രു​ത്തി.
കൊ​ച്ചി മെ​ട്രോ​യു​ടെ ര​ണ്ടാം ഘ​ട്ട വി​ക​സ​നം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ചെ​യ്തു. പാ​ലാ​രി​വ​ട്ടം മു​ത​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ടം. സ്മാ​ര്‍​ട്ട് സി​റ്റി, അ​മൃ​ത് അ​ട​ക്ക​മു​ള്ള കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നു. ക​ലൂ​ര്‍ സ്റ്റേ​ഡി​യം മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൊ​ച്ചി സ്മാ​ര്‍​ട്ട് മി​ഷ​ന്‍ ലി​മി​റ്റ​ഡി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ക​മാ​ന്‍​ഡ് ക​ൺ​ട്രോ​ള്‍ ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ എം​പി​മാ​രു​ടെ സം​ഘം സ​ന്ദ​ര്‍​ശി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. കൂ​ടാ​തെ മു​ട്ടം മെ​ട്രോ സ്റ്റേ​ഷ​നി​ല്‍ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​മാ​യും സം​ഘം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.