കോ​ഴി​കു​ളം ചി​റ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Friday, January 22, 2021 11:57 PM IST
അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് കോ​ഴി​കു​ളം ചി​റ വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. പാ​ര​മ്പ​ര്യ ജ​ല​സ്രോ​ത‌​സാ​യ കോ​ഴി​കു​ളം ചി​റ നാ​ശോ​ന്മു​ഖ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി പു​ന​രു​ദ്ധാ​ര​ണം ന​ട​ത്താ​ത്ത​തു​മൂ​ലം ചി​റ നി​ക​ന്ന് ജ​ല​സം​ഭ​ര​ണ​ശേ​ഷി​യി​ല്ലാ​താ​യി.
നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​തു​ട​ര്‍​ന്ന് റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ മു​ന്‍​കൈ​യെ​ടു​ത്താ​ണ് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്. 28 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ല്‍. കോ​ഴി​കു​ളം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും ഉ​പ​ക​രി​ക്കും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ പി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ദേ​വ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രം ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പൊ​ട്ടോ​ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​നി​മോ​ള്‍ ബേ​ബി, ഷി​ജു പു​തു​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.