ലഹരിവിരുദ്ധ കാ​മ്പ​യി​നു ജില്ലയിൽ തു​ട​ക്കം
Friday, January 22, 2021 11:56 PM IST
കൊ​ച്ചി: കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ശാ മു​ക്ത് ഭാ​ര​ത് കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് കെ.​ആ​ര്‍. പ്ര​ദീ​പ​ന്‍, ജി​ല്ലാ​ത​ല കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫ്രാ​ന്‍​സി​സ് മൂ​ത്തേ​ട​ന്‍, സ്റ്റേ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്‌​നേ​ഹ മ​റി​യം തോ​മ​സ്, ഡോ. ​അ​നീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത 272 ജി​ല്ല​ക​ളി​ല്‍ ഒ​ന്നാ​ണ് എ​റ​ണാ​കു​ളം. പ​രി​ശീ​ല​നം ല​ഭി​ച്ച പ്ര​ത്യേ​ക വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍, മാ​താ​പി​താ​ക്ക​ള്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ് എ​ന്നി​വ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ക്ലാ​സു​ക​ള്‍ ന​ല്‍​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ഓ​ണ്‍​ലൈ​ന്‍ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും.