മൂവാറ്റുപുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ 19.5 ലക്ഷത്തിന്റെ മെഡിക്കൽ ഉപകരണങ്ങൾ ഡീൻ കുര്യാക്കോസ് എംപി ആശുപത്രി അധികൃതർക്ക് കൈമാറി. എംപിയുടെ 2019-20 വർഷത്തെ പ്രാദേശിക വികസന ഫണ്ട് (എംപിഎൽഎഡിഎസ്) ചെലവഴിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്.
കോവിഡ് വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം അടിയന്തരമായി ഫണ്ട് അനുവദിക്കുകയായിരുന്നവെങ്കിലും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ലഭ്യതയില്ലായ്മയും മറ്റു സാങ്കേതിക കാരണങ്ങളും ഉപകരണങ്ങൾ എത്തിച്ചേരാൻ വൈകി.
വെന്റിലേറ്റർ ഐസിയു 9.76 ലക്ഷം, ഐസിയു ബെഡ് 4.49 ലക്ഷം, പോർട്ടബിൾ എക്സ്റേ മെഷീൻ 2.91 ലക്ഷം, ഓക്സിജൻ സപ്ലേ - സിലിണ്ടർ - ട്രോളി 25 എണ്ണം -2.40 ലക്ഷം എന്നീ ഉപകരണങ്ങളാണ് കൈമാറിയത്. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയർപേഴ്സൻ സിനി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ പി.എ. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, അജി മുണ്ടാട്ട്, നഗരസഭാംഗംങ്ങളായ ജിനു മടേയ്ക്കൽ, ജോയ്സ് മേരി ആന്റണി, സെബി കെ. സണ്ണി, ഫൗസിയ അലി, ലൈല ഹനീഫ, സുധ രഘുനാഥ്, എം. ജോളി, അസം ബീഗം, പ്രമീള ഗിരീഷ് കുമാർ, ജഫാർ സാദിഖ്, മീര കൃഷ്ണൻ, നിസ അഷറഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ആശ വിജയൻ, എൻഎച്ച്എം പ്രോഗ്രാം മാനേജർ മാത്യൂസ് നന്പേലിൽ, ആർഎംഒ ഡോ. എൻ.പി. ധന്യ, എൻ. രമേശ്, കെ.എ. നവാസ് എന്നിവർ പ്രസംഗിച്ചു.