771 പേ​ര്‍​ക്കു കോ​വി​ഡ്
Thursday, January 21, 2021 11:28 PM IST
കൊ​ച്ചി: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 771 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ ര​ണ്ടു പേ​രൊ​ഴി​കെ 769 പേ​ര്‍​ക്കും രോ​ഗ​മു​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ 27 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 12 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഐ​എ​ന്‍​എ​ച്ച്എ​സി​ലെ മൂ​ന്നു​പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
തൃ​ക്കാ​ക്ക​ര(35), മ​ഴു​വ​ന്നൂ​ര്‍(22), ക​വ​ള​ങ്ങാ​ട്(21), തൃ​പ്പൂ​ണി​ത്തു​റ, വേ​ങ്ങൂ​ര്‍(20 വീ​തം), കാ​ല​ടി, ചേ​രാ​ന​ല്ലൂ​ര്‍(19), ക​ള​മ​ശേ​രി(18) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗ​ബാ​ധ. 713 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. 11,078 പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. 2,010 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 955 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ജി​ല്ല​യി​ലെ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1,039 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു.