എം.ജെ ജേക്കബിനെ ആ​ദ​രി​ച്ചു
Thursday, January 21, 2021 12:00 AM IST
കൂ​ത്താ​ട്ടു​കു​ളം: മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബി​നെ നി​യ​മ​സ​ഭ ആ​ദ​രി​ച്ചു. അ​ന്ത​ർ​ദേ​ശീ​യ മാ​സ്റ്റേ​ഴ്സ്‌(​വെ​റ്റ​റ​ൻ​സ്) അ​ത്‌​ല​റ്റി​ക് മ​ൽ​സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ള്ള മു​ൻ എം​എ​ൽ​എ​യെ നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ ആ​ർ. ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​മ്പി മെ​മ്പേ​ഴ്സ​സ് ലോ​ഞ്ചി​ൽ വ​ച്ച് നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ണ​ൻ ആ​ദ​രി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, എം.​എം. മ​ണി, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പി​ള്ളി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി, എം​എ​ൽ​എ​മാ​ർ, നി​യ​മ​സ​ഭാ സെ​ക്ക്ര​ട്ട​റി​യേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ക്കെ​ടു​ത്തു.
ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ, ചൈ​ന, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചു ന​ട​ന്ന ഏ​ഷ്യ​ൻ മീ​റ്റു​ക​ളി​ലും, ഫ്രാ​ൻ​സി​ലെ ലി​യോ​ൺ, ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത്, സ്പെ​യി​നി​ലെ മ​ലാ​ഗ എ​ന്നി​വ​ട​ങ്ങ​ളി​ൽ ന​ട​ന്ന ലോ​ക മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലും എം.​ജെ. ജേ​ക്ക​ബ് രാ​ജ്യ​ത്തെ പ്ര​തി​നി​ധീക​രി​ച്ച് മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.